ഇടുക്കി ജില്ലാ ജൂനിയർ, സബ് ജൂനിയർ വനിത ഫുട്ബോൾ ടീം സെലക്ഷൻ ട്രയൽസ് 25-ന് തൊടുപുഴയിൽ

തൊടുപുഴ: സംസ്ഥാന ജൂനിയർ, സബ് ജൂനിയർ വനിത ഫുട്ബോൾ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കാനുള്ള ഇടുക്കി ജില്ലാ ടീമുകളെ തിരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ ട്രയൽസ് ജൂൺ 25-ന് തൊടുപുഴ സോക്കർ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കും. രണ്ട് പ്രായപരിധിയിലുള്ള വിഭാഗങ്ങളിലായാണ് സെലക്ഷൻ ക്രമീകരിച്ചിരിക്കുന്നത്.

സബ് ജൂനിയർ വിഭാഗത്തിൽ 01/01/2013-നും 31/12/2014-നും ഇടയിൽ ജനിച്ച പെൺകുട്ടികൾക്കായുള്ള ട്രയൽസ് ജൂൺ 25-ന് രാവിലെ 9 മണിക്ക് ആരംഭിക്കും. ജൂനിയർ വിഭാഗത്തിൽ 01/01/2011-നും 31/12/2012-നും ഇടയിൽ ജനിച്ച പെൺകുട്ടികൾക്കായുള്ള സെലക്ഷൻ അന്നേ ദിവസം രാവിലെ 11 മണിക്ക് നടക്കും. പങ്കെടുക്കാൻ താല്പര്യമുള്ള കളിക്കാർ നിശ്ചിത സമയത്ത് ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. സെലക്ഷൻ ട്രയൽസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുള്ളവർ 8606364223 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *