ദുബായ്: ഒമാൻ തീരത്തിന് സമീപം ഇന്ത്യൻ പതാകയുള്ള എണ്ണക്കപ്പൽ മുങ്ങിയെങ്കിലും കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യൻ ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. റാസ് അൽ ഹദിന് സമീപം ഏകദേശം 80 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം നടന്നത്.
വിരാട് 1 എന്ന ഇന്ത്യൻ പതാകയുള്ള എണ്ണക്കപ്പലാണ് അപകടത്തിൽപ്പെട്ടത്. എൻജിൻ തകരാറാണ് കപ്പൽ മുങ്ങാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം.
രക്ഷാപ്രവർത്തനത്തിനിടെ അമേരിക്കൻ നാവികസേനയുടെ പി-8 നിരീക്ഷണ വിമാനത്തിൽ നിന്ന് റബർ ബോട്ട് താഴെയിറക്കി ജീവനക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഒമാൻ തീരസംരക്ഷണ സേനയും മറ്റ് സമുദ്ര ഏജൻസികളും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
അപകടത്തിൽപ്പെട്ട എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.

