തുടർച്ചയായ രണ്ട് സെഞ്ചുറികൾ; ഓസ്‌ട്രേലിയൻ അണ്ടർ 12 ക്രിക്കറ്റിൽ തിളങ്ങി ഇന്ത്യൻ വംശജ സിയ പണ്ഡിറ്റ്

അഡ്‌ലെയ്ഡ്: സൗത്ത് ഓസ്‌ട്രേലിയൻ അണ്ടർ-12 ക്രിക്കറ്റ് ടീമിൽ തകർപ്പൻ പ്രകടനവുമായി ഇന്ത്യൻ വംശജയായ കൗമാരതാരം സിയ പണ്ഡിറ്റ്. ശക്തരായ ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയ ടീമുകൾക്കെതിരായ തുടർച്ചയായ മത്സരങ്ങളിൽ സെഞ്ചുറി നേടിയാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയായ സിയ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്.

കെൻസിംഗ്ടൺ ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് ക്ലബ് താരമായ സിയ, ന്യൂ സൗത്ത് വെയിൽസിനെതിരെ പുറത്താകാതെ 112 റൺസ് അടിച്ചുകൂട്ടിയതിന് പിന്നാലെ വിക്ടോറിയക്കെതിരെ 104 റൺസും നേടി. ബാറ്റിംഗിന് പുറമെ ഇരു മത്സരങ്ങളിലുമായി നാല് വിക്കറ്റുകളും വീഴ്ത്തി മികച്ചൊരു ഓൾറൗണ്ട് പ്രകടനമാണ് ഈ യുവപ്രതിഭ കാഴ്ചവെച്ചത്. അണ്ടർ-12 തലത്തിൽ തുടർച്ചയായ രണ്ട് സെഞ്ചുറികൾ നേടുകയെന്ന അപൂർവ്വ നേട്ടം സ്വന്തമാക്കിയ താരത്തെ സൗത്ത് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡും ഇന്ത്യൻ-ഓസ്‌ട്രേലിയൻ സമൂഹവും അഭിനന്ദിച്ചു. ഭാവി വനിതാ ക്രിക്കറ്റിലെ വാഗ്ദാനമായി മാറാൻ പോന്ന മികച്ച പ്രകടനമാണ് സിയ പുറത്തെടുത്തിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *