ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്

ജക്കാർത്ത: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്തോനേഷ്യയുടെ പരമോന്നത ദേശീയ ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ’ (Bintang Adipurna) സമ്മാനിച്ചു. ജക്കാർത്തയിൽ നടന്ന ചടങ്ങിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയാണ് ബഹുമതി കൈമാറിയത്. ഇന്ത്യ–ഇന്തോനേഷ്യ ബന്ധം ശക്തിപ്പെടുത്തുന്നതിലും തന്ത്രപ്രധാന സഹകരണം വിപുലീകരിക്കുന്നതിലും നൽകിയ സംഭാവനകളെ മാനിച്ചാണ് പുരസ്‌കാരം നൽകിയത്.

ബഹുമതി ഇന്ത്യയിലെ 140 കോടി ജനങ്ങൾക്ക് സമർപ്പിക്കുന്നതായി മോദി പ്രതികരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമാണ് ഈ അംഗീകാരമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടുദിവസത്തെ ഇന്തോനേഷ്യ സന്ദർശനത്തിനിടെയാണ് മോദിക്ക് ബഹുമതി ലഭിച്ചത്. സന്ദർശനത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളും പ്രതിരോധം, വ്യാപാരം, നിക്ഷേപം, നിർണായക ധാതുക്കൾ, ഭക്ഷ്യസുരക്ഷ, സമുദ്രസഹകരണം എന്നിവ ഉൾപ്പെടെ വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ ധാരണയിലെത്തി. നിരവധി കരാറുകളിലും ധാരണാപത്രങ്ങളിലുമാണ് ഒപ്പുവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *