കൊല്ലം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയുടെ മാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശിയായ യദുകൃഷ്ണൻ (24) ആണ് പിടിയിലായത്.
ഞായറാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബന്ധുവീട്ടിലെത്തിയ കരവാളൂർ സ്വദേശിനിയായ യുവതിയെ കാണാനായി പ്രതി സ്ഥലത്തെത്തിയിരുന്നു. ഈ സമയത്താണ് യുവതിയുടെ മാല പൊട്ടിച്ചെടുത്ത് ഇയാൾ കടന്നുകളഞ്ഞത്.
സംഭവത്തെ തുടർന്ന് യുവതി പോലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങളിൽ യുവതിയും പ്രതിയും ഒരുമിച്ച് നടന്നുപോകുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിച്ചു. തുടർന്ന് പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു

