അമേരിക്കൻ ആക്രമണമുണ്ടായാൽ അതേ രീതിയിൽ തിരിച്ചടിക്കുമെന്ന് ഇറാൻ

ടെഹ്‌റാൻ:അമേരിക്ക ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമാക്കി ആക്രമണം നടത്തിയാൽ അതേ രീതിയിൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയാണ് “കണ്ണിന് കണ്ണ്” എന്ന നിലപാട് ആവർത്തിച്ച് പ്രതികരിച്ചത്.

ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായാൽ ഇറാനിലെ വൈദ്യുതിനിലയങ്ങൾ, പാലങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. ഇത്തരം ആക്രമണം ഉണ്ടായാൽ അതേ രീതിയിൽ മറുപടി നൽകുമെന്നും ഇറാൻ വ്യക്തമാക്കി.

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെ മേഖലയിലെ സുരക്ഷാ സാഹചര്യം വഷളായിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പൽ ഗതാഗതം ഉൾപ്പെടെ ആഗോള ഊർജവിതരണത്തെ സംഘർഷം ബാധിക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *