കർണാടക മുഖ്യമന്ത്രിയെ മാറ്റില്ല; അഭ്യൂഹങ്ങൾ തള്ളി ഖാർഗെ

ന്യൂഡൽഹി: കർണാടകയിലെ മുഖ്യമന്ത്രിയെ മാറ്റുമെന്ന അഭ്യൂഹങ്ങൾ തള്ളി എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. നിലവിൽ മുഖ്യമന്ത്രി സ്ഥാനത്ത് മാറ്റം വരുത്തുന്നതിനെ കുറിച്ച് യാതൊരു ചർച്ചയും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.മുഖ്യമന്ത്രി സ്ഥാനത്ത് മാറ്റം വരുത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമായ സാഹചര്യത്തിലാണ് ഖാർഗെയുടെ പ്രതികരണം. “ഇപ്പോൾ ആ ചോദ്യം തന്നെ ഉയരുന്നില്ല; ഇവിടെ ഇതിനകം ഒരു മുഖ്യമന്ത്രി ഉണ്ട്,” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഡെപ്യൂട്ടി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പാർട്ടിക്കുള്ളിലെ നേതൃത്വ പോരാട്ടവും പശ്ചാത്തലമാക്കിയാണു അഭ്യൂഹങ്ങൾ വ്യാപകമായത്.

അതേസമയം, പാർട്ടി ഹൈക്കമാൻഡ് തീരുമാനമെടുത്താൽ മാത്രമേ ഭാവിയിൽ ഇത്തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാകുകയുള്ളുവെന്നും, അത്തരമൊരു തീരുമാനം എടുക്കാൻ സമയം വേണ്ടിവരുമെന്നും ഖാർഗെ പറഞ്ഞു.

ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മിലുള്ള അധികാര പങ്കിടൽ ധാരണയുമായി ബന്ധപ്പെട്ട ചർച്ചകളാണ് നിലവിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *