2027 ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കായി കളിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്ലി. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് അടുത്ത കാലത്തൊന്നും വിരമിക്കില്ലെന്ന സൂചനയും കോഹ്ലി നൽകി. ഐപിഎല്ലിൽ തന്റെ ടീമായ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന്റെ ട
പോഡ്കാസ്റ്റിലാണ് കോഹ്ലി പ്രതികരിച്ചത്. “2027 ലോകകപ്പിൽ കളിക്കാൻ ആഗ്രഹമുണ്ട്. ക്രിക്കറ്റാണ് എനിക്ക് ഏറ്റവും വലിയത്,” എന്നാണ് കോഹ്ലിയുടെ പ്രതികരണം. നിലവിൽ ടെസ്റ്റിലും ട്വന്റി-20 രാജ്യാന്തര മത്സരങ്ങളിലും നിന്ന് വിരമിച്ച കോഹ്ലി ഏകദിന ഫോർമാറ്റിൽ മാത്രമാണ് ഇന്ത്യയ്ക്കായി കളിക്കുന്നത്.
ഏകദിന ക്രിക്കറ്റിൽ 311 മത്സരങ്ങളിൽ നിന്ന് 14,797 റൺസാണ് താരത്തിന്റെ സമ്പാദ്യം. 54 സെഞ്ചുറികളും 77 അർധസെഞ്ചുറികളും ഇതിനകം നേടിയിട്ടുണ്ട്. 2027 ഐസിസി ഏകദിന ലോകകപ്പ് 2027 Cricket World Cup ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നീ രാജ്യങ്ങളിലായാണ് നടക്കുക.

