സഞ്ജു ഇന്ത്യൻ ക്യാപ്റ്റൻസിക്ക് യോഗ്യനെന്ന് രവി ശാസ്ത്രി

ഇന്ത്യൻ ട്വന്റി-20 ക്രിക്കറ്റ് ടീമിന്റെ നായകനായി സഞ്ജു സാംസണെ പരിഗണിക്കണമെന്ന് മുൻ ഇന്ത്യൻ പരിശീലകനായ രവി ശാസ്ത്രി അഭിപ്രായപ്പെട്ടു. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ നയിച്ച് സഞ്ജു തെളിയിച്ച മികവാണ് അദ്ദേഹത്തെ ക്യാപ്റ്റൻസിക്ക് യോഗ്യനാക്കുന്നതെന്ന് ശാസ്ത്രി പറഞ്ഞു. ടോപ്പ് ഓർഡറിൽ സ്ഥിരതയാർന്നും ആക്രമണാത്മകമായും ബാറ്റ് ചെയ്യുന്ന താരമായി സഞ്ജു വളർന്നുവെന്നും ശാസ്ത്രി വിലയിരുത്തി.

നിലവിലെ ഇന്ത്യൻ ടി20 നായകനായ സൂര്യകുമാർ യാദവിന്റെ ഭാവി പ്രകടനം പരിഗണിക്കുമ്പോൾ 2028ലെ ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് പുതിയ നായകനെ തേടേണ്ട സാഹചര്യം ഉണ്ടായേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത രണ്ടോ മൂന്നോ വർഷങ്ങൾക്കുള്ളിൽ സഞ്ജു കൂടുതൽ കരുത്തനായ താരമായി മാറുമെന്നും, ഇപ്പോൾ കാണുന്നത് അദ്ദേഹത്തിന്റെ തുടക്കം മാത്രമാണെന്നും രവി ശാസ്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *