കൊല്ലങ്കോട്ട് ഖാദി ഗ്രാമസൗഭാഗ്യ വിപണന കേന്ദ്രം പ്രവർത്തനമാരംഭിച്ചു

പാലക്കാട്: കൊല്ലങ്കോട് ഖാദി ഗ്രാമസൗഭാഗ്യ വിപണന കേന്ദ്രം കെ. പ്രേമൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന് കീഴിലാണ് പുതിയ വിപണന കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് എൻ. സരിത ആദ്യവിൽപ്പന നിർവ്വഹിച്ചു. സമ്മാനക്കൂപ്പൺ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭ ജയപ്രകാശ് കൈമാറി. കൊല്ലങ്കോട് ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള വെങ്ങുനാട് കോംപ്ലക്സിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. അശ്വതിദാസ് അധ്യക്ഷത വഹിച്ചു

Leave a Reply

Your email address will not be published. Required fields are marked *