കെ.എസ്.ആർ.ടി.സി പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി പരിഷ്കരിക്കുന്നു; പ്രിയദർശിനി കാർഡ്’ വരുന്നു

തിരുവനന്തപുരം: KSRTC സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയായ ‘പ്രിയദർശിനി’യിൽ തട്ടിപ്പുകളും അനാവശ്യ യാത്രകളും തടയുന്നതിനായി പദ്ധതി പരിഷ്കരിക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ‘ചലോ കാർഡ്’ മാതൃകയിൽ സ്ത്രീകൾക്കായി പ്രത്യേക ‘പ്രിയദർശിനി കാർഡ്’ അവതരിപ്പിക്കും.

യാത്രക്കാരുടെ കൃത്യമായ തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് കെ.എസ്.ആർ.ടി.സി ഡിപ്പോകൾ വഴി മാത്രമായിരിക്കും ഈ കാർഡുകൾ വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ദുരുപയോഗം തടയുന്നതിനൊപ്പം അർഹരായവർക്ക് മാത്രം സൗജന്യ യാത്രാ ആനുകൂല്യങ്ങൾ സുതാര്യമായി ലഭ്യമാക്കാൻ പുതിയ ക്രമീകരണം സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *