തിരുവനന്തപുരം: വനിതാ മത്സ്യത്തൊഴിലാളികളെ സ്വയംപര്യാപ്തരാക്കി അവരുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ഫിഷറീസ് വകുപ്പിന് കീഴിലുള്ള സാഫിന്റെ (SAF) ‘ഷീ സ്കൂട്ടർ’ പദ്ധതിയിലൂടെ 100 ഇലക്ട്രിക് സ്കൂട്ടറുകൾ വിതരണം ചെയ്തു.
വനിതാ മത്സ്യത്തൊഴിലാളി സംരംഭക ബ്രാൻഡായ ‘സമുദ്ര സഖി’യുടെ ലോഗോ പ്രകാശനവും ചടങ്ങിൽ നിർവ്വഹിച്ചു. ഇതിനുപുറമെ, 100 സംയുക്ത സംഘങ്ങൾക്ക് ഒരു കോടി രൂപയുടെ പലിശരഹിത വർക്കിംഗ് ക്യാപിറ്റൽ റിവോൾവിങ് ഫണ്ടും, മൈക്രോ എന്റർപ്രൈസ് യൂണിറ്റുകൾക്ക് അഞ്ച് ലക്ഷം രൂപ വീതമുള്ള ധനസഹായവും കൈമാറി.

