സിപിഎമ്മിൽ ഇനിയും നിരവധി പുഴുക്കുത്തുകൾ ബാക്കി; ഇ.എൻ. സുരേഷ് ബാബുവിനെ മാറ്റിയതിൽ പി.കെ. ശശി

പാലക്കാട്: സിപിഎമ്മിൽ ഇനിയും നിരവധി പുഴുക്കുത്തുകൾ ബാക്കിയുണ്ടെന്ന് മുൻ എംഎൽഎ പി.കെ. ശശി. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇ.എൻ. സുരേഷ് ബാബുവിനെ മാറ്റിയ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ താൻ ഉന്നയിച്ച കാര്യങ്ങളെല്ലാം ശരിയാണെന്ന് ഈ നടപടിയോടെ തെളിഞ്ഞിരിക്കുകയാണെന്ന് ശശി പറഞ്ഞു. സുരേഷ് ബാബുവിനെതിരെയടക്കം രൂക്ഷവിമർശനം ഉന്നയിച്ചുകൊണ്ട് പാർട്ടി ബന്ധം അവസാനിപ്പിച്ച സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ചതിച്ചാൽ ചതിക്കപ്പെടും’ എന്ന തത്വമാണ് ഇവിടെ യാഥാർഥ്യമായത്. പാർട്ടിയിൽ നിന്ന് ജില്ലയിലെ യുവജന നേതാവിനെക്കൂടി മാറ്റാൻ തീരുമാനമായിട്ടുണ്ടല്ലോ എന്നും പി.കെ. ശശി പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *