പാലക്കാട്ട് വൻ ലഹരിവേട്ട;യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

പാലക്കാട്: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വൻ ലഹരിമരുന്ന് ശേഖരവുമായി മൂന്ന് പേർ പിടിയിലായി. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിഷി, മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് അസുറുദീൻ, കർണാടക സ്വദേശി ബി. ഫാത്തിമ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പരിശോധനയിൽ ഇവരിൽ നിന്ന് ഒരു കിലോഗ്രാമോളം എം.ഡി.എം.എയും കൊക്കെയ്ൻ, ബ്രൗൺ ഷുഗർ, എൽ.എസ്.ഡി സ്റ്റാമ്പ്, ഹൈബ്രിഡ് കഞ്ചാവ് തുടങ്ങിയ മാരക ലഹരിവസ്തുക്കളും പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *