ബ്രിസ്‌ബേനിൽ മലയാളി താരങ്ങൾ അണിനിരക്കുന്ന മെഗാ ഷോ; ‘സമ്മർ ഇൻ ഓസ്‌ട്രേലിയ 2026’ മെയ് 30-ന്

ബ്രിസ്‌ബേൻ: ഓസ്‌ട്രേലിയയിലെ മലയാളി സമൂഹത്തിന് ആവേശമായി പ്രമുഖ ചലച്ചിത്ര-സാമൂഹിക മാധ്യമ താരങ്ങൾ പങ്കെടുക്കുന്ന ‘സമ്മർ ഇൻ ഓസ്‌ട്രേലിയ 2026’ (Summer In Australia 2026) അവാർഡ്, മ്യൂസിക് ആൻഡ് കോമഡി നൈറ്റ് വരുന്നു. പി ആർ എന്റർടൈൻമെന്റ്‌സ് (PR Entertainment) അവതരിപ്പിക്കുന്ന ഈ കലാവിരുന്ന് മെയ് 30-ന് ശനിയാഴ്ച ബ്രിസ്‌ബേൻ സെൻട്രൽ ഓഡിറ്റോറിയത്തിൽ വെച്ചാണ് നടക്കുന്നത്.

മലയാളികളുടെ പ്രിയ താരം ധ്യാൻ ശ്രീനിവാസൻ മുഖ്യാതിഥിയായി എത്തുന്ന പരിപാടിയിൽ സിനിമാ-സീരിയൽ രംഗത്തെ പ്രമുഖരും സോഷ്യൽ മീഡിയ സെലിബ്രിറ്റികളും പങ്കെടുക്കും. നടൻ കൃഷ്ണകുമാർ, നടി അഹാന കൃഷ്ണ, ഗായിക ആഷാലത തുടങ്ങിയവർക്കൊപ്പം പ്രമുഖ കോമഡി താരങ്ങളും സ്റ്റേജ് ഷോയിൽ അണിനിരക്കുന്നുണ്ട്. സംഗീതവും ഹാസ്യവും അവാർഡ് ദാനവും കോർത്തിണക്കിയാണ് ഈ മെഗാ ഷോ ആസൂത്രണം ചെയ്തിരിക്കുന്നത്.

ഹബ്ബ് ഇൻ ഹോം (HubnHome) ആണ് പരിപാടിയുടെ ടൈറ്റിൽ സ്പോൺസർ. കിഷോർ കൂലോത്ത്, റയാൻ ജോസഫ് റെജി എന്നിവരുടെ നേതൃത്വത്തിലാണ് ടൈറ്റിൽ സ്പോൺസർഷിപ്പ്. ലോൺ ഹൗസ്, ഐക്കോണിക് ഇൻവെസ്റ്റിംഗ്, മിന്ദു ദ മൈഗ്രേഷൻ ഏജന്റ് എന്നിവർ പ്രീമിയം സ്പോൺസർമാരായി സഹകരിക്കുന്നു. പവിഴം റൈസ് ബ്രാൻ ഓയിൽ, എഫ്.ഡബ്ല്യു റിയൽറ്റി, എഫ്.സി.എൽ ലോയേഴ്സ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളും പരിപാടിയുടെ പങ്കാളികളാണ്.നാലാമന്‍ മീഡിയ ഹൗസ്‌ ആണ് മീഡിയ പാർട്ണേഴ്സ്.

മൗണ്ട് ഗ്രാവറ്റിലെ റോവർ സ്ട്രീറ്റിലുള്ള ബ്രിസ്‌ബേൻ സെൻട്രൽ ഓഡിറ്റോറിയത്തിൽ (16 Rover St, Mt Gravatt, QLD 4122) വെച്ചാണ് പരിപാടി നടക്കുക. ടിക്കറ്റുകൾ ‘ജസ്റ്റ് ഈസി ബുക്ക്’ (Just Easy Book) എന്ന പ്ലാറ്റ്‌ഫോം വഴി ലഭ്യമാണ്. ബ്രിസ്‌ബേനിലെയും പരിസര പ്രദേശങ്ങളിലെയും മലയാളികൾക്ക് ഒത്തുചേരാനുള്ള വലിയൊരു അവസരമായാണ് സംഘാടകർ ഇതിനെ കാണുന്നത്. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾക്കുമായി സംഘാടകരുമായി ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *