വർക്കല: ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ വർക്കല ശിവഗിരി മഠം സന്ദർശിച്ചു. ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ഗുരുധർമ്മ പ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി, ശിവഗിരി മഠം മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ എന്നിവർ ചേർന്ന് മന്ത്രിയെ ഷാൾ അണിയിച്ച് സ്വീകരിച്ചു.
മഹാസമാധിയിലെത്തിയ മന്ത്രി കെ. മുരളീധരൻ പ്രാർത്ഥന നടത്തുകയും ദർശനം പൂർത്തിയാക്കുകയും ചെയ്തു. ഗുരുദേവന്റെ ദർശനങ്ങൾക്ക് കലാതീതമായ പ്രസക്തിയുണ്ടെന്നും ശാന്തിയും സമാധാനവും ലക്ഷ്യമിട്ടുള്ള ഗുരുദേവ സൂക്തങ്ങൾ മനുഷ്യരാശിക്ക് എന്നും പ്രചോദനം നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സന്ദർശനത്തിനും പ്രഭാത ഭക്ഷണത്തിനും ശേഷമാണ് മന്ത്രി മടങ്ങിയത്.

