നാല് വയസ്സുകാരി മകളെ കൊലപ്പെടുത്തിയ കേസിൽ നേഴ്സായ അമ്മ ഓസ്‌ട്രേലിയയിൽ അറസ്റ്റിൽ; നടുക്കം മാറാതെ പ്രാദേശിക സമൂഹം

ബ്രിസ്ബേൻ: പടിഞ്ഞാറൻ ബ്രിസ്ബേനിൽ നാല് വയസ്സുകാരിയായ മകളെ വെള്ളത്തിൽ മുക്കി കൊല പ്പെടുത്തിയെന്ന കേസിൽ നേഴ്സായ അമ്മയെ ഓസ്‌ട്രേലിയൻ പോലീസ് അറസ്റ്റ് ചെയ്തു.ലോവുഡിലെ താമസസ്ഥലത്ത് വെച്ച് കുട്ടി മരിച്ചതിനെത്തുടർന്ന് തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിയോടെ അമ്മ തന്നെ യാണ് അത്യാഹിത വിഭാഗത്തെ വിവരം അറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ അബോധാവസ്ഥയിലായിരുന്ന ക്ലിയോ റോസ് കാറ്ററൽ എന്ന നാല് വയസ്സുകാരിയുടെ മരണം സ്ഥിരീക രിക്കുകയായിരുന്നു.

തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ ചൊവ്വാഴ്ചയാണ് കുട്ടിയുടെ അമ്മയും നേഴ്സുമായ ജെസ്സി റെനി ഫിലിപ്പ്സിനെ ( 31) ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട കൊലപാതകക്കുറ്റം ചുമത്തി ക്വീൻസ്‌ലാൻഡ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ഇപ്‌സ്‌വിച്ച് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.കോടതിയിൽ ഇവർ കുറ്റം സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. കോടതി ഇവരെ ജൂൺ 16 വരെ റിമാൻഡ് ചെയ്തു. അന്ന് കോടതിയിൽ നേരിട്ട് ഹാജരാകേണ്ടതില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റ് രണ്ട് കുട്ടികൾ കൂടി ഉണ്ടായിരുന്നുവെന്നും അവർക്ക് പരിക്കുക ളൊന്നുമില്ലെന്നും പോലീസ് അറിയിച്ചു. ഈ കുട്ടികളെ നിലവിൽ മറ്റ് കുടുംബാംഗങ്ങളുടെ സംരക്ഷണയിലേക്ക് മാറ്റിയിരിക്കുകയാണ്. തിങ്കളാഴ്ച രാത്രി വീട്ടിൽ ജെസ്സി മാത്രമാണ് ഉണ്ടായിരുന്നതെന്നും തുടർന്ന് ഇവർ തന്നെയാണ് പോലീസിനെ വിളിച്ചതെന്നും ഡിറ്റക്ടീവ് ഇൻസ്പെക്ടർ മൈക്കൽ മനഗോ സ്ഥിരീകരിച്ചു. കുട്ടിയുടെ കൃത്യമായ മരണകാരണം കണ്ടെത്താൻ വരും ദിവസങ്ങളിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അപ്രതീക്ഷിതമായി ഉണ്ടായ ഈ ദുരന്തത്തിന്റെ നടുക്കത്തിലാണ് ലോവുഡിലെ പ്രാദേശിക സമൂഹം. തിങ്കളാഴ്ച രാത്രി അയൽവീട്ടിൽ നിന്നും ഭയപ്പെടുത്തുന്ന രീതിയിലുള്ള നിലവിളി ശബ്ദം കേട്ടിരുന്നതായി അയൽവാസിയായ ക്രിസ് ഫോർസിത്ത് മാധ്യമങ്ങളോട് പറഞ്ഞു. അതീവ സങ്കടകരവും അസ്വസ്ഥതയു ണ്ടാക്കുന്നതുമായ സംഭവമാണിതെന്നും ഇതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ക്വീൻസ്‌ലാൻഡ് പ്രീമിയർ ഡേവിഡ് ക്രിസാഫുള്ളി പ്രതികരിച്ചു. പൊതുജനങ്ങൾക്ക് മറ്റ് സുരക്ഷാ ഭീഷണികൾ ഇല്ലെന്ന് വ്യക്തമാക്കിയ പോലീസ്, സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയാവുന്നവർ മുന്നോട്ട് വരണമെന്നും അഭ്യർത്ഥിച്ചു

Leave a Reply

Your email address will not be published. Required fields are marked *