അഞ്ച് ദിവസത്തെ സന്ദർശനത്തിനായി മ്യാൻമർ പ്രസിഡന്റ് യു മിൻ ഓങ് ഹ്ലയിംഗ് ഇന്ത്യയിലെത്തി; മഹാബോധി ക്ഷേത്രത്തിൽ ദർശനം നടത്തി

ഗയ: അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മ്യാൻമർ പ്രസിഡന്റ് യു മിൻ ഓങ് ഹ്ലയിംഗ് ഇന്ത്യയിലെത്തി. ബിഹാറിലെ ഗയ വിമാനത്താവളത്തിലിറങ്ങിയ അദ്ദേഹം ചരിത്രപ്രസിദ്ധമായ സുജാത ക്ഷേത്രത്തിലും മഹാബോധി ക്ഷേത്രത്തിലും ദർശനം നടത്തി. ഗയയിലെ പ്രമുഖ ബുദ്ധ മന്ദിരങ്ങളിലും അദ്ദേഹം സന്ദർശനം നടത്തും.

ബുദ്ധമത തീർത്ഥാടന കേന്ദ്രങ്ങളിലെ സന്ദർശനത്തിന് ശേഷം വൈകുന്നേരത്തോടെ ന്യൂഡൽഹിയിൽ എത്തുന്ന മ്യാൻമർ പ്രസിഡന്റ്, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തും. സന്ദർശനത്തിന്റെ ഭാഗമായി നാളെ നടക്കുന്ന മ്യാൻമർ-ഇന്ത്യ ബിസിനസ് ഫോറത്തിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സഹകരണവും ശക്തമാക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മ്യാന്മാർ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *