അതിരപ്പള്ളി: അതിരപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വൈശേരി സ്വദേശി മോഹനൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ചാലക്കുടി – ആനമല അന്തർ സംസ്ഥാന പാതയിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടത്തിവന്ന വഴിതടയൽ സമരം അവസാനിപ്പിച്ചു. വനം മന്ത്രി ഷിബു ബേബി ജോൺ, പ്രാദേശിക എംഎൽഎ സനീഷ് കുമാറുമായി ഫോണിലൂടെ നടത്തിയ നിർണായക ചർച്ചയെത്തുടർന്നാണ് സമരം പിൻവലിക്കാൻ പ്രതിഷേധക്കാർ തയ്യാറായത്.
പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അക്രമകാരിയായ ആനയെ റീ ലൊക്കേറ്റ് ചെയ്യുക, തകരാറിലായ സൗരോർജ്ജ ഫെൻസിങ് അടിയന്തരമായി പരിഹരിക്കുക, വനം മന്ത്രിയുടെ നേരിട്ടുള്ള നേതൃത്വത്തിൽ മേഖലയിലെ വന്യജീവി ശല്യം പരിഹരിക്കുന്നതിനായി പ്രത്യേക യോഗം വിളിച്ചുചേർക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളിൽ അനുകൂലമായ ഉറപ്പുകൾ ലഭിച്ച പശ്ചാത്തലത്തിലാണ് ജനകീയ സമിതി സമരം അവസാനിപ്പിച്ചത്. വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ട് വലിയ ജനപങ്കാളിത്തത്തോടെയായിരുന്നു പാതയിൽ ഉപരോധം സംഘടിപ്പിച്ചിരുന്നത്.

