ദേശീയ ഇൻസ്‌പെയർ മനാക് പുരസ്‌കാരം കണ്ണൂർ സ്വദേശി ഇ. കെ. സായ്കൃഷ്ണയ്ക്ക്

ന്യൂഡൽഹി: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷനും ചേർന്ന് ദേശീയ തലത്തിൽ ഏർപ്പെടുത്തിയ ഇൻസ്‌പെയർ മനാക് അവാർഡിൽ കണ്ണൂർ കാനാട് സ്വദേശി ഇ. കെ. സായ്കൃഷ്ണയ്ക്ക് മൂന്നാം സ്ഥാനം. ന്യൂഡൽഹിയിൽ നടന്ന ദേശീയ ശാസ്ത്ര പ്രദർശനത്തിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പുരസ്കാരം സമ്മാനിച്ചു.

രാജ്യമെമ്പാടുമുള്ള വിദ്യാർത്ഥികളിൽ ശാസ്ത്രാവബോധവും നൂതനാശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ദേശീയ മത്സരത്തിലാണ് സായ്കൃഷ്ണ ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. ചടങ്ങിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിലെയും നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷനിലെയും ഉന്നത ഉദ്യോഗസ്ഥരും പ്രമുഖ ശാസ്ത്രജ്ഞരും സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *