സിഡ്‌നിയില്‍ വിസ്മയം തീര്‍ക്കാൻ ‘നവാദിർഷ ഷോ’; കലാവിരുന്നിന് ഇനി എട്ടുദിവസം മാത്രം

സിഡ്‌നി: ഓസ്‌ട്രേലിയയിലെ മലയാളി പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന “നവാദിർഷ ഷോ – സിഡ്‌നി” അരങ്ങേറാൻ ഇനി എട്ടുദിവസങ്ങൾ മാത്രം. വിവിദ് എന്റർടെയ്ൻമെന്റ്‌സ് (Vivid Entertainments) ഒരുക്കുന്ന ഈ ബൃഹത്തായ കലാവിരുന്ന് സിഡ്‌നിയിലെ പ്രശസ്തമായ ഹിൽസോങ് കൺവെൻഷൻ സെന്ററിലാണ് (Hillsong Convention Centre – Norwest Hub) നടക്കുന്നത്.

ഏപ്രിൽ 25 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന ഷോയിൽ നവാദിർഷയ്ക്കൊപ്പം മലയാളത്തിലെ പ്രിയ താരങ്ങളായ രഞ്ജിനി ജോസ്, മോക്ഷ, സമദ്, ശ്യാം ലാൽ, ബിജേഷ് ചെലാരി, സമ്പത്ത്, ഗൗതം വിൻസെന്റ്, ലിനുലാൽ, നിജിത്ത് എന്നിവർ അണിനിരക്കും. സംഗീതം, കോമഡി, അതിവേഗ നൃത്തങ്ങൾ എന്നിവ കോർത്തിണക്കിയുള്ള ഒരു പവർ-പാക്ക്ഡ് ലൈനപ്പാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.

സിഡ്‌നിയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം അത്യാധുനിക സൗകര്യങ്ങളോടു കൂടിയായിരിക്കും പ്രോഗ്രാം അവതരിപ്പിക്കുന്നത്. ഇതിനകം തന്നെ വലിയ തരംഗം സൃഷ്ടിച്ച ഷോയുടെ ടിക്കറ്റുകൾ അതിവേഗം വിറ്റഴിഞ്ഞുകൊണ്ടിരിക്കുകയാണ്. ചില സീറ്റുകളിലേക്കുള്ള ടിക്കറ്റുകൾ ഇപ്പോഴും ലഭ്യമാണെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾ:

തിയതി: 25 ഏപ്രിൽ 2026

സമയം: വൈകുന്നേരം 05:00 PM മുതൽ 09:00 PM വരെ

സ്ഥലം: Hillsong Convention Centre, Norwest Hub, Sydney

ടിക്കറ്റുകൾക്ക് സന്ദർശിക്കുക: www.justeasybook.com

സിഡ്‌നിയിലെ ഈ വർഷത്തെ ഏറ്റവും വലിയ ലൈവ് എന്റർടൈൻമെന്റ് അനുഭവമായി ഈ ഷോ മാറുമെന്നാണ് കരുതപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *