ഗോഹട്ടി: ആസാമിൽ പുതിയ സർക്കാർ മേയ് 12ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നിലവിലെ മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ വീണ്ടും മുഖ്യമന്ത്രിയായി തുടരുമെന്നാണ് റിപ്പോർട്ട്. ഗുവാഹത്തിയിലെ ഖാനാപാറ വെറ്ററിനറി കോളജ് മൈതാനത്താണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.
സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ, ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവർ പങ്കെടുക്കുമെന്നാണ് വിവരം. ചടങ്ങിൽ ഒരു ലക്ഷത്തിലധികം പേർ പങ്കെടുക്കുമെന്നാണു സംഘാടകർ പ്രതീക്ഷിക്കുന്നത്.
പുതിയ സർക്കാരിന്റെ രൂപീകരണത്തിന് മുന്നോടിയായി ബിജെപി നിയമസഭാകക്ഷിയുടെയും എൻഡിഎ നിയമസഭാകക്ഷിയുടെയും യോഗങ്ങൾ മേയ് 10ന് ചേരും. തിരഞ്ഞെടുപ്പ് ഫലങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും മന്ത്രിസഭാംഗങ്ങളും ഗവർണർക്ക് രാജിക്കത്ത് സമർപ്പിച്ചതോടെ പുതിയ മന്ത്രിസഭ രൂപീകരണ നടപടികൾ ആരംഭിച്ചിരുന്നു. �

