ബംഗാളിൽ പുതിയ സർക്കാർ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പുതിയ ബിജെപി സർക്കാരിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച നടക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ സാമിക് ഭട്ടാചാര്യയാണ് ഇക്കാര്യം അറിയിച്ചത്.

കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ രാവിലെ പത്തിനാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. 294 അംഗ നിയമസഭയിൽ ബിജെപി 207 സീറ്റുകൾ നേടിയതോടെയാണ് സർക്കാർ രൂപീകരണത്തിനൊരുങ്ങുന്നത്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേരിനാണ് മുൻതൂക്കം ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ പാർട്ടി നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *