കാൻബറയിൽ ഇന്ത്യയ്ക്ക് പുതിയ ഹൈക്കമ്മീഷൻ കെട്ടിടം; ഭൂമിപൂജ ചടങ്ങുകൾ നടന്നു

കാൻബറ: ഇന്ത്യ-ഓസ്‌ട്രേലിയ നയതന്ത്ര ബന്ധത്തിൽ പുതിയ നാഴികക്കല്ല് കുറിച്ച് കാൻബറയിലെ പുതിയ ഇന്ത്യൻ ഹൈക്കമ്മീഷൻ മന്ദിരത്തിന്റെ ഭൂമിപൂജ ചടങ്ങുകൾ നടന്നു. ഓസ്‌ട്രേലിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ നാഗേഷ് സിങ്ങും പത്നി പ്രഗ്യ സിങ്ങും ചേർന്നാണ് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ഭൂമിപൂജ നിർവഹിച്ചത്.

നിർമാണ കരാർ ഏറ്റെടുത്തിരിക്കുന്ന പ്രമുഖ ഓസ്‌ട്രേലിയൻ നിർമാണ കമ്പനിയായ എഫ്.ഡി.സി കൺസ്ട്രക്ഷൻ & ഫിറ്റ്ഔട്ട്, പ്രോജക്ട് കൺസൾട്ടന്റുമാരായ ജി.എം.ബി ആർക്കിടെക്ട്സ് എന്നിവരുടെ പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിലും തന്ത്രപ്രധാന സഹകരണത്തിലും പുതിയൊരു അധ്യായം തുറക്കുന്നതാണ് നിർദ്ദിഷ്ട ഹൈക്കമ്മീഷൻ സമുച്ചയമെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *