നിതിൻ രാജ് മരണക്കേസ്: ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യം നിഷേധിച്ചു

കൊച്ചി: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയായ ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യം അനുവദിക്കാൻ ഹൈക്കോടതി വിസമ്മതിച്ചു. അതേസമയം, കേസിലെ രണ്ടാം പ്രതിയായ ഡോ. സംഗീതയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.

നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണ, ജാതിവിവേചന പീഡനം എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഡോ. എം.കെ. റാമിനെയും ഡോ. സംഗീതക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിന്റെ അന്വേഷണം തുടരുന്നതിനാൽ ഒന്നാം പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിക്കാനാകില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

അതേസമയം, അന്വേഷണവുമായി സഹകരിക്കണമെന്ന വ്യവസ്ഥകളോടെയാണ് ഡോ. സംഗീതയ്ക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *