മടങ്ങിയെത്തിയ പ്രവാസികൾക്കായി നോർക്ക റിട്ടേണി ഐഡി കാർഡ്; എൻറോൾമെന്റിനായി തിരുവനന്തപുരത്ത് സഹായ കേന്ദ്രം ആരംഭിച്ചു

തിരുവനന്തപുരം: വിദേശത്തുനിന്നും മടങ്ങിയെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്ട്സ് ഏർപ്പെടുത്തുന്ന ‘നോർക്ക റിട്ടേണി ഐഡി കാർഡ്’ എൻറോൾമെന്റിനായി തിരുവനന്തപുരത്തെ നോർക്ക റൂട്ട്സ് ആസ്ഥാനത്ത് പ്രത്യേക സഹായ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. 200 രൂപ നിരക്കിൽ വിതരണം ചെയ്യുന്ന ഈ കാർഡിന് മൂന്ന് വർഷത്തെ കാലാവധിയാണുള്ളത്.

പ്രവാസികൾക്ക് നോർക്ക റൂട്ട്സ് ആസ്ഥാനത്തെ സഹായ കേന്ദ്രത്തിൽ നേരിട്ടെത്തിയോ, സ്വന്തമായോ, അക്ഷയ കേന്ദ്രങ്ങൾ വഴിയോ കാർഡിനായി എൻറോൾ ചെയ്യാവുന്നതാണ്. എൻറോൾമെന്റ് നടപടികൾ പൂർത്തിയാക്കുന്നവർക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലേക്ക് ഇ-കാർഡുകൾ പിന്നീട് അയച്ചുനൽകും.

കാർഡുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യയിൽ നിന്നുള്ളവർക്ക് 1800 425 3939 എന്ന ടോൾ ഫ്രീ നമ്പറിലും, വിദേശത്തു നിന്നുള്ളവർക്ക് +91 8802 012345 എന്ന നമ്പറിൽ മിസ്ഡ് കോൾ അടിച്ചും നോർക്ക ഗ്ലോബൽ കോൺടാക്റ്റ് സെന്ററുമായി 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്. കൂടാതെ www.norkaroots.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെയും വിവരങ്ങൾ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *