തൃശൂർ : ഫോട്ടോമ്യൂസ് മ്യൂസിയം സംഘടിപ്പിക്കുന്ന ‘Notes of Light’ – Time Stops Here, Story Begins’ എന്ന ഫോട്ടോഗ്രാഫി പ്രദർശനത്തിന് മറ്റത്തൂർ പഞ്ചായത്തിലെ കോടാലിയിലുള്ള വിജയകുമാർ മേനോൻ മെമ്മോറിയൽ ഓപ്പൺ ആർട്ട് ഗ്യാലറിയിൽ തുടക്കമായി. സീനിയർ ഫോട്ടോഗ്രാഫറും കലാകാരനുമായ സുനിൽ സപര്യ പ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രശസ്ത ഫോട്ടോഗ്രാഫറും ഫോട്ടോമ്യൂസ് അക്കാദമിക് ഡയറക്ടറുമായ നന്ദകുമാർ മൂടാടി ക്യൂറേറ്റ് ചെയ്ത 25 മികച്ച ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഫോട്ടോമ്യൂസ് മ്യൂസിയത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങളിൽ നിന്ന്, ഓരോ ആഴ്ചയും ശ്രദ്ധേയമായ കലാമികവും ദൃശ്യഭാഷയും പുലർത്തുന്നവ തെരഞ്ഞെടുത്ത് അവതരിപ്പിക്കുന്ന ‘Best of the Week’ പരമ്പരയുടെ ഭാഗമായാണ് ഈ പ്രദർശനം ഒരുക്കിയിരിക്കുന്നത്. ഓൺലൈൻ ഫോട്ടോഗ്രാഫി സമൂഹത്തിൽ നിന്ന് നേരിട്ടുള്ള ഗാലറി പ്രദർശനത്തിലേക്കുള്ള ഈ ചുവടുവെപ്പ് സമകാലിക ഫോട്ടോഗ്രാഫിയുടെ വൈവിധ്യവും സൃഷ്ടിപരമായ കാഴ്ചപ്പാടുകളും പ്രതിഫലിക്കുന്നതാണെന്ന് സംഘാടകർ വ്യക്തമാക്കി.
ഉദ്ഘാടന യോഗത്തിൽ ഡോ. ഉണ്ണി പുളിക്കൽ, സുനിൽ സപര്യ, സുനിൽ പുണർക്ക, നന്ദിനി എസ്. കെ, അരവിന്ദൻ ചിത്ര, എ.സി. ജയൻ, ശിവൻ തണ്ടാശ്ശേരി എന്നിവർ സംസാരിച്ചു.
അന്നപൂർണ സീതാറാം, അനൂപ് പി.വി., ബിബിൻ ബാബേ, ബിജു നായർ, ദിപു കെ.ജെ., ഡോ. ഷമീം ആലുങ്കൽ, ഡോ. കണ്ണൻ നാരായണൻ, ഫ്രഡറിക് സ്റ്റീഫൻ, ജോർജ് അഗസ്റ്റിൻ, ഡോ. ജിസി ജയചന്ദ്രൻ, ജിനോ ജോസഫ്, മുരളീകൃഷ്ണൻ ടി.വി., മുരളീകൃഷ്ണൻ കെ., നന്ദിനി എസ്. കെ., നിഖിൽ എം.ആർ., രാഹുൽ മേനോൻ, സന്ദീപ് സൈനി, ഷാജഹാൻ വലിയകത്ത്, ഷറഫുദ്ദീൻ ടി.എം., സുനിൽ ആലുവ, സണ്ണി ജോസഫ്, സുരേഷ് നാരായണൻ, സുരേഷ് ശേഖരൻ, തോമസ് ടോമി, വിജയ് റാം എന്നീ പ്രതിഭകളുടെ ചിത്രങ്ങളാണ് ഗ്യാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. പ്രദർശനം ജൂലൈ 30 വരെ എല്ലാ ദിവസവും പൊതുജനങ്ങൾക്ക് സന്ദർശിക്കാവുന്നതാണ്.

