കൊല്ലം: നവകാല രൂപകൽപ്പനയിലുള്ള വസ്ത്രങ്ങളും വൈവിധ്യമാർന്ന ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങളുമായി ഇക്കൊല്ലത്തെ ഓണം ഖാദിമേള പുരോഗമിക്കുന്നു. പ്രിന്റഡ് സിൽക്ക്, പയ്യന്നൂർ പട്ട്, ശ്രീകൃഷ്ണപുരം പട്ട്, ജ്യൂട്ട് സിൽക്ക് തുടങ്ങിയ പട്ടുസാരികൾ, കോട്ടൺ സാരികൾ, റെഡിമെയ്ഡ് ഷർട്ടുകൾ, പ്രിന്റഡ് ഷർട്ടിങ്, ധോത്തികൾ, ചുരിദാർ ടോപ്പുകൾ, കുർത്തികൾ, പഞ്ഞിമെത്തകൾ, തലയിണകൾ, ബെഡ് ഷീറ്റുകൾ, ചന്ദനതൈലം, സൗന്ദര്യവർദ്ധക വസ്തുക്കൾ, കരകൗശല ഉൽപ്പന്നങ്ങൾ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.
മേളയുടെ ഭാഗമായി ഉപഭോക്താക്കൾക്കായി ആകർഷകമായ സമ്മാനങ്ങളും പ്രത്യേക കിഴിവുകളും ഒരുക്കിയിട്ടുണ്ട്. സർക്കാർ, അർദ്ധസർക്കാർ, സഹകരണ ബാങ്ക് ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭ്യമാണ്. ഓരോ 1000 രൂപയുടെ ഗ്രോസ് പർച്ചേസിനും സമ്മാന കൂപ്പൺ ലഭിക്കും. ഒന്നാം സമ്മാനമായി കാറും, രണ്ടാം സമ്മാനമായി 14 ജില്ലകളിലും സുസൂക്കി ആക്സസ് 125 സ്കൂട്ടറും, മൂന്നാം സമ്മാനമായി 5000 രൂപയുടെ ഖാദി ഗിഫ്റ്റ് വൗച്ചറുമാണ് നൽകുന്നത്. കൂടാതെ, എല്ലാ ആഴ്ചയിലും ജില്ലാതല നറുക്കെടുപ്പ് നടത്തി 3000 രൂപയുടെ ഖാദി ഗിഫ്റ്റ് വൗച്ചറും സമ്മാനമായി നൽകും.
ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കൊല്ലം ജില്ലയിലെ കെ.ജി.എസ് കർബല (04742743587), കൊട്ടാരക്കര (04742650631), കരുനാഗപ്പള്ളി (7025904915) എന്നിവിടങ്ങളിൽ പ്രത്യേക റിബേറ്റ് ആനുകൂല്യം ലഭ്യമാണ്.

