കർക്കടക വാവുബലി;തലസ്ഥാനത്ത് മദ്യനിരോധനം ഏർപ്പെടുത്തി

തിരുവനന്തപുരം: കർക്കടക വാവുബലി തർപ്പണത്തോടനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങൾ ഉൾപ്പെടുന്ന മേഖലകളിൽ മദ്യനിരോധനം ഏർപ്പെടുത്തി. ആഗസ്റ്റ് 11 രാത്രി 12 മണി മുതൽ ആഗസ്റ്റ് 12 ഉച്ചയ്ക്ക് 2 മണി വരെ തിരുവനന്തപുരം കോർപ്പറേഷൻ, വർക്കല മുനിസിപ്പാലിറ്റി, അരുവിക്കര, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധികളിലെ എല്ലാ മദ്യവിൽപ്പനശാലകളുടെയും പ്രവർത്തനം നിരോധിച്ച് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർ അനു കുമാരി ഉത്തരവിറക്കി.

തിരുവല്ലം പരശുരാമക്ഷേത്രം, വർക്കല പാപനാശം കടപ്പുറം, അരുവിക്കര ദേവീക്ഷേത്രം, അരുവിപ്പുറം ശിവക്ഷേത്രം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലും പരിസര പ്രദേശങ്ങളിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വൻജനപങ്കാളിത്തം പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണിത്. സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെയും ക്രമസമാധാന പാലനം നിലനിർത്തുന്നതിന്റെയും ഭാഗമായാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *