പ്രമേഹരോഗികൾക്ക് ആശ്വാസമായി ലോകത്തിലെ ആദ്യ ‘ആഴ്ചയിലൊരിക്കൽ’ ഇൻസുലിൻ ഇന്ത്യയിലുമെത്തി

ന്യൂഡൽഹി: പ്രമേഹ രോഗബാധിതർക്ക് വലിയ ആശ്വാസമേകി ലോകത്തിലെ ആദ്യത്തെ ‘ആഴ്ചയിലൊ രിക്കൽ മാത്രം’ ഉപയോഗിക്കേണ്ട ബേസൽ ഇൻസുലിൻ ഇന്ത്യയിൽ വിപണിയിലെത്തിച്ചു. പ്രമുഖ ഡാനിഷ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ നോവോ നോർഡിസ്ക് (Novo Nordisk) ആണ് ‘അവിക്ലി’ (Awiqli – insulin icodec) എന്ന പേരിൽ ഈ വിപ്ലവകരമായ മരുന്ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. നിലവിൽ ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹബാധിതരായ മുതിർന്ന ആളുകൾക്ക് ഈ ഇൻസുലിൻ ഉപയോഗിക്കാനാകും.

സാധാരണയായി പ്രമേഹ രോഗികൾ വർഷത്തിൽ 365 ദിവസവും ദിവസേന ഒന്നോ അതിലധികമോ തവണ ഇൻസുലിൻ കുത്തിവെപ്പുകൾ എടുക്കേണ്ടി വരാറുണ്ട്. എന്നാൽ പുതിയ മരുന്നിന്റെ വരവോടെ ഇൻസുലിൻ കുത്തിവെപ്പുകളുടെ എണ്ണം വർഷത്തിൽ വെറും 52 ആയി ചുരുങ്ങും എന്നത് ചികിൽസാ രംഗത്ത് വൻ മാറ്റങ്ങൾക്ക് വഴിതുറക്കും.

Leave a Reply

Your email address will not be published. Required fields are marked *