ഓർമ്മകളിൽ ഉമ്മൻ ചാണ്ടി; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ യൂറോപ്പിന്റെ അനുസ്മരണം ജൂലൈ 19-ന്; മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്യും

യൂറോപ്പ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ ജർമ്മനി, യു.കെ, അയർലണ്ട്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, പോളണ്ട്, മാൾട്ട എന്നീ രാജ്യങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ മൂന്നാമത് ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിക്കുന്നു. ‘ഓർമ്മകളിൽ ഉമ്മൻ‌ ചാണ്ടി’ എന്ന തലക്കെട്ടിൽ ജൂലൈ 19 ഞായറാഴ്ച യൂറോപ്പ് സമയം വൈകിട്ട് 6.30-ന് (യു.കെ, അയർലണ്ട് സമയം വൈകിട്ട് 5.30, ഇന്ത്യൻ സമയം രാത്രി 10.00) ഓൺലൈൻ (ZOOM) പ്ലാറ്റ്‌ഫോം വഴിയാണ് അനുസ്മരണ ചടങ്ങ് നടക്കുക. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ബഹുമാനപ്പെട്ട ഉന്നതവിദ്യാഭ്യാസകാര്യ മന്ത്രി റോജി എം. ജോൺ നിർവ്വഹിക്കും.

കക്ഷി രാഷ്ട്രീയ ഭേദമന്യേ വിവിധ രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, മാധ്യമ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ ഈ ഓൺലൈൻ അനുസ്മരണ പരിപാടിയുടെ ഭാഗമാകും. ജർമ്മനി, യു.കെ, അയർലാൻഡ്, ഓസ്ട്രിയ, സ്വിറ്റ്സർലാൻഡ്, പോളണ്ട്, മാൾട്ട എന്നീ രാജ്യങ്ങളിലെ ഐ.ഒ.സി നേതാക്കളും പ്രവർത്തകരും ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്ന നിരവധി സുമനസുകളും ചടങ്ങിൽ പങ്കെടുക്കും. ജനകീയനായിരുന്ന ഉമ്മൻ ചാണ്ടിയുടെ കഴിഞ്ഞ രണ്ട് ഓർമ്മ ദിനങ്ങളിലും ഐ.ഒ.സി യൂറോപ്പിന്റെ നേതൃത്വത്തിൽ വലിയ ജനപങ്കാളിത്തത്തോടെയായിരുന്നു അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നത്.

ഏവരെയും ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി ഐ.ഒ.സി യൂറോപ്പ് വൈസ് ചെയർമാൻ സിറോഷ് ജോർജ്, പ്രോഗ്രാം കോർഡിനേറ്ററും ഐ.ഒ.സി (ജർമ്മനി) കേരള ചാപ്റ്റർ പ്രസിഡന്റുമായ സണ്ണി ജോസഫ് എന്നിവർ അറിയിച്ചു.

ഓൺലൈൻ പങ്കാളിത്തത്തിനുള്ള വിവരങ്ങൾ:

കൂടുതൽ വിവരങ്ങൾക്ക്:

  • സിറോഷ് ജോർജ്: +43 69919744443
  • സണ്ണി ജോസഫ്: +49 1523 6924999
  • റോമി കുര്യാക്കോസ്: +44 7776646163

Leave a Reply

Your email address will not be published. Required fields are marked *