ലഹരിവേട്ട ശക്തമാക്കി കേരള പോലീസ്; ‘ഓപ്പറേഷൻ തൂഫാൻ’ സ്പെഷ്യൽ ഡ്രൈവിൽ 215 കേസുകൾ രജിസ്റ്റർ ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും മയക്കുമരുന്ന് വ്യാപനത്തിനുമെതിരെ കേരള പോലീസ് ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയിൽ വൻ ലഹരിവേട്ട. സംസ്ഥാന വ്യാപകമായി നടത്തിയ ഈ സ്പെഷ്യൽ ഡ്രൈവിൽ മയക്കുമരുന്ന് വിൽപ്പനയിലും കടത്തിലും ഏർപ്പെട്ടതായി സംശയിക്കുന്ന 233 പേരെ പോലീസ് അറസ്റ്റ് ചെയ്തു. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്നുകൾ കൈവശം വെച്ചതിനും വിതരണം ചെയ്യാൻ ശ്രമിച്ചതിനുമായി 215 കേസുകളാണ് സംസ്ഥാനത്തുടനീളം രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ലഹരി മാഫിയകളുടെ ഉറവിടങ്ങളും വിതരണ ശൃംഖലകളും പൂർണ്ണമായും തകർക്കുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തര വകുപ്പിന്റെ കർശന നിർദ്ദേശപ്രകാരമാണ് ‘ഓപ്പറേഷൻ തൂഫാൻ’ നടപ്പിലാക്കി വരുന്നത്. വരും ദിവസങ്ങളിലും സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ റെയ്ഡുകളും കർശന നിരീക്ഷണവും തുടരുമെന്നും മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾ പോലീസിനെ അറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *