കോഴിക്കോട്: ജില്ലയിൽ ഷിഗല്ല രോഗവ്യാപനം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ആരോഗ്യ-ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ ക്ലീൻ കേരള’ പരിശോധനകൾ ഊർജ്ജിതമായി പുരോഗമിക്കുന്നു. രോഗവ്യാപനം തടയുന്നതിന്റെയും പൊതുജനാരോഗ്യം ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായി ജില്ലയിലെ ഹോട്ടലുകൾ, കൂൾബാറുകൾ, റെസ്റ്റോറന്റുകൾ, ജ്യൂസ് സ്റ്റാളുകൾ തുടങ്ങിയ ഭക്ഷ്യവിൽപ്പന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് പരക്കെ പരിശോധനകൾ നടത്തുന്നത്.
ഭക്ഷണപദാർത്ഥങ്ങളുടെ ഗുണനിലവാരം, ശുചിത്വം, സുരക്ഷിതമായ കുടിവെള്ളത്തിന്റെ ലഭ്യത എന്നിവ ഉറപ്പാക്കുകയാണ് പരിശോധനയിലൂടെ ലക്ഷ്യമിടുന്നത്. പ്രത്യേക സ്ക്വാഡുകളുടെ നേതൃത്വത്തിൽ നടക്കുന്ന ഈ കർശനമായ പരിശോധനകളിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമപരമായ കർശന നടപടികൾ സ്വീകരിക്കുമെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും അധികൃതർ അറിയിച്ചു

