ഇടുക്കി: ജനവാസ മേഖലയിലിറങ്ങി കാട്ടുകൊമ്പൻ പടയപ്പയുടെ പരക്കെ നാശനഷ്ടം. മാട്ടുപ്പെട്ടി അരുവിക്കാട് എസ്റ്റേറ്റിലെത്തിയ പടയപ്പ പ്രദേശത്തെ തൊഴിലാളികളുടെ അടുക്കളത്തോട്ടങ്ങൾ വ്യാപകമായി നശിപ്പിച്ചു. പ്രദേശവാസികൾ ബഹളം വെച്ചതിനെ തുടർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കാട്ടാന കാടുകയറാൻ തയ്യാറായത്.
മാട്ടുപ്പെട്ടിയിൽ വീണ്ടും പടയപ്പയുടെ ആക്രമണം; അടുക്കളത്തോട്ടങ്ങൾ നശിപ്പിച്ചു

