കൊല്ലപ്പള്ളി: പാലാ–തൊടുപുഴ റൂട്ടിൽ കൊല്ലപ്പള്ളി പെട്രോൾ പമ്പിന് സമീപം ക്രെയിൻ ഇടിച്ച് വഴിയാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുറുമാന്തോട്ടത്തിൽ ആലീസ് ജോസഫ് (61) ആണ് മരിച്ചത്.
ഇന്ന് വൈകിട്ട് 3.20-ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം ഉണ്ടായത്. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന ആലീസിനെ അമിതവേഗതയിലെത്തിയ ക്രെയിൻ ഇടിച്ചു വീഴ്ത്തുകയായിരുന്നു. തുടർന്ന് വാഹനത്തിന്റെ ചക്രം തലയിലൂടെ കയറിയിറങ്ങി സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചതായാണ് വിവരം. വിവരമറിഞ്ഞ് പോലീസും നാട്ടുകാരും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

