മെൻഇൻഡി തടാകത്തിൽ നാനൂറോളം പെലിക്കൻ പക്ഷികൾ ചത്ത നിലയിൽ; പക്ഷിപ്പനി ബാധയല്ലെന്ന് സ്ഥിരീകരണം

ന്യൂ സൗത്ത് വെയിൽസ്: മെൻഇൻഡി തടാകങ്ങളുടെ ഭാഗമായ ലേക്ക് കാവൻഡില്ലയിൽ ഏകദേശം നാനൂറോളം പെലിക്കൻ പക്ഷികളെ ചത്ത നിലയിൽ കണ്ടെത്തി. തുടർന്ന് പക്ഷികളിൽ നടത്തിയ പരിശോധനയിൽ എച്ച്5എൻ1 (H5N1) പക്ഷിപ്പനി ബാധയല്ല മരണകാരണമെന്ന് അധികൃതർ സ്ഥിരീകരിച്ചു.

പക്ഷികൾ കൂട്ടത്തോടെ ചത്തൊടുങ്ങാനുണ്ടായ യഥാർത്ഥ കാരണം കണ്ടെത്താൻ അധികൃതർ കൂടുതൽ വിശദമായ പരിശോധനകൾ നടത്തിവരികയാണ്. ബോട്ടുലിസം ഉൾപ്പെടെയുള്ള മറ്റ് രോഗങ്ങളാണോ മരണത്തിന് കാരണമായതെന്ന കാര്യത്തിലടക്കം സമഗ്രമായ അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *