കാന്‍ബെറ: നിലവിലെ നിർബന്ധിത സൂപ്പർഅനുവേഷൻ (സൂപ്പർ) സംവിധാനത്തെ ചോദ്യം ചെയ്തുകൊണ്ട് വൺ നേഷൻ നേതാവ് പോളിൻ ഹാൻസൺ രംഗത്ത്. ജനങ്ങളുടെ അധ്വാനത്തിന്റെ ഫലമായുള്ള പണം അവരുടെ കൈവശം തന്നെ ലഭ്യമാക്കേണ്ടതുണ്ടെന്നും, നിലവിലുള്ള രൂക്ഷമായ ജീവിതച്ചെലവ് പ്രതിസന്ധിക്കിടയിൽ ഇത്രയധികം പണം പിടിച്ചുവെച്ച് ലോക്ക് ചെയ്തു സൂക്ഷിക്കുന്നത് അപ്രായോഗികമാണെന്നും അവർ അഭിപ്രായപ്പെട്ടു.
വിരമിക്കൽ പ്രായത്തിന് മുൻപ് തന്നെ ആവശ്യാനുസരണം ജനങ്ങൾക്ക് അവരുടെ സൂപ്പർ ഫണ്ടിൽ നിന്നും പണം പിൻവലിക്കാൻ അനുവാദം നൽകുന്ന രീതിയിൽ നിയമങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്തുന്നതിനെ തങ്ങൾ എതിർക്കില്ലെന്നും വൺ നേഷൻ നേതാവ് വ്യക്തമാക്കി

