പെർത്ത്: വെസ്റ്റേൺ ഓസ്ട്രേലിയ പ്രീമിയേഴ്സ് സയൻസ് അവാർഡിൽ അഭിമാനകരമായ പീപ്പിൾസ് ചോയ്സ് പുരസ്കാരം സ്വന്തമാക്കി ഇന്ത്യൻ വംശജയായ ഡോ. നേഹ ഉമരേതിയ. ഇന്ത്യയിലെ ഒരു ചെറിയ കാർഷിക പശ്ചാത്തലത്തിൽ നിന്ന് വളർന്നുവന്ന നേഹ, ഗുജറാത്ത് സ്വദേശിനിയാണ്.
ഓസ്ട്രേലിയയിലേക്ക് എത്തുന്നതിന് മുൻപ് ഗുജറാത്തിലെ ജുനാഗഡ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഡോ. നേഹ ഹോർട്ടികൾച്ചർ പഠനം പൂർത്തിയാക്കിയത്. പിന്നീട് ഗവേഷണരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയതിനാണ് ശാസ്ത്ര മേഖലയിലെ മികവിനെ ആദരിക്കുന്ന ഈ പ്രമുഖ പുരസ്കാരത്തിന് അവർ അർഹയായത്.

