ഊർജവില വർധിപ്പിക്കുന്ന യൂറോപ്യൻ യൂണിയൻ നടപടികളെ പോളണ്ട് ചെറുക്കും: പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക്

വാർസോ: യൂറോപ്യൻ യൂണിയന്റെ നയങ്ങൾ കാരണം ഊർജവില ഇനിയും ഉയരുന്നത് തടയാൻ പോളണ്ട് ശക്തമായി രംഗത്തിറങ്ങുമെന്ന് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക് വ്യക്തമാക്കി. മധ്യ യൂറോപ്യൻ രാജ്യങ്ങൾ നിലവിൽ മേഖലയിലെ ഏറ്റവും ഉയർന്ന വൈദ്യുതി നിരക്കുകളിൽ ചിലത് നേരിടുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം.

യൂറോപ്യൻ യൂണിയന്റെ ഇ.ടി.എസ് 1, ഇ.ടി.എസ് 2 (ETS1, ETS2) എമിഷൻ പോളിസികളെ പ്രത്യേകം പരാമർശിച്ച ടസ്ക്, ഊർജത്തിന് ചെലവ് വർധിപ്പിക്കാൻ ഇടയാക്കുന്ന ഏത് നീക്കത്തെയും പോളണ്ട് തടയുമെന്ന് മുന്നറിയിപ്പ് നൽകി. ഊർജച്ചെലവുകൾ ഉയർന്ന തോതിൽ തുടരുമ്പോൾ അമേരിക്കയുമായും ചൈനയുമായും ഫലപ്രദമായി മത്സരിക്കാൻ യൂറോപ്പിന് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *