തിരുവനന്തപുരം: കേരള പോലീസിന്റെ സന്നദ്ധ രക്തദാന പദ്ധതിയായ ‘പോൽ-ബ്ലഡ്’, പോലീസ് സ്മൃതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മെഗാ രക്തദാന ക്യാമ്പ് ‘സംരക്ഷ 2026’ ഒക്ടോബർ 21 ബുധനാഴ്ച നടക്കും. രാവിലെ 9.00 മണിക്ക് പോലീസ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.
‘സംരക്ഷ 2026’-ന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പോലീസ് ജില്ലകളിലും യൂണിറ്റുകളിലും ഒരേസമയം മെഗാ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കും.

