ലണ്ടൻ: പ്രശസ്ത വെൽഷ് പോപ് ഗായിക ബോണി ടൈലർ (75) അന്തരിച്ചു. അസുഖത്തെ തുടർന്ന് പോർച്ചുഗലിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അടിയന്തര കുടൽ ശസ്ത്രക്രിയയെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാണ് മരണകാരണമെന്ന് കുടുംബം അറിയിച്ചു.
1970-കളിൽ സംഗീതരംഗത്തെത്തിയ ബോണി ടൈലർ, 1983-ൽ പുറത്തിറങ്ങിയ ‘ടോട്ടൽ എക്ലിപ്സ് ഓഫ് ദ ഹാർട്ട്’ എന്ന ഗാനത്തിലൂടെയാണ് ലോകപ്രശസ്തയായത്. ‘ഹോൾഡിങ് ഔട്ട് ഫോർ എ ഹീറോ’, ‘ഇറ്റ്സ് എ ഹാർട്ടേക്ക്’ തുടങ്ങിയ ഗാനങ്ങളും ആഗോള ശ്രദ്ധ നേടിയിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം ലഭിച്ച വ്യത്യസ്തമായ ശബ്ദം പിന്നീട് അവരുടെ സംഗീതജീവിതത്തിന്റെ മുഖമുദ്രയായി മാറി.
അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സംഗീതജീവിതത്തിൽ നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച ബോണി ടൈലറുടെ നിര്യാണത്തിൽ സംഗീതലോകത്തെ പ്രമുഖരും ആരാധകരും അനുശോചനം രേഖപ്പെടുത്തി.

