പല്ലാരിമംഗലം: മണിക്കിണർ പുഴയോട് ചേർന്ന് ജനവാസ മേഖലയിലുള്ള ‘റിയൽ ടച്ച് ഇൻഡസ്ട്രിയൽ ഏരിയ’യിൽ അഞ്ചോളം പ്ലൈവുഡ് കമ്പനികൾ ആരംഭിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ ജനകീയ പോരാട്ടത്തിന് ഒരുങ്ങി പി.ഡി.പി.
ജനവാസ മേഖലയിൽ ഇത്തരം വ്യവസായങ്ങൾ പ്രവർത്തനസജ്ജമായാൽ പ്രദേശത്ത് കടുത്ത പരിസ്ഥിതി-പുഴ മലിനീകരണവും പുകയും ദുർഗന്ധവും മൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നാടിന്റെ പ്രധാന കുടിവെള്ള സ്രോതസ്സായ പുഴയിലേക്ക് വിഷമാലിന്യങ്ങൾ എത്തുന്നത് പ്രദേശവാസികളുടെ ജീവിതത്തെ സാരമായി ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്. ഈ സാഹചര്യത്തിലാണ് കമ്പനികൾ തുടങ്ങാനുള്ള നീക്കത്തെ ചെറുക്കാൻ പി.ഡി.പി.യുടെ നേതൃത്വത്തിൽ ജനകീയ പ്രതിരോധം തീർക്കാൻ തീരുമാനിച്ചത്.

