വടക്കേ ഇന്ത്യയിൽ കനത്ത മൂടൽമഞ്ഞിന് സാധ്യത; കേരളത്തിൽ ആറ് ജില്ലകളിൽ മഞ്ഞ ജാഗ്രത

ന്യൂഡൽഹി / തിരുവനന്തപുരം: വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ന് കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഡൽഹി, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗങ്ങളിലുമാണ് ഇന്ന് കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുക. ഇതിനുപുറമെ കിഴക്കൻ രാജസ്ഥാനിൽ നാളെ വരെ ശീതതരംഗത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും മഴ മുന്നറിയിപ്പ് തുടരുകയാണ്. തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിൽ ഇന്ന് ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്കും സാധ്യതയുണ്ട്.

കേരളത്തിലും ഇന്ന് മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ആറ് ജില്ലകളിൽ ഇന്ന് മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കേരളം – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *