യുവജനങ്ങൾ രാഷ്ട്രത്തിനും സമൂഹത്തിനും വേണ്ടി പ്രവർത്തിക്കണം: രാഷ്ട്രപതി ദ്രൗപദി മുർമു

വഡോദര: യുവജനങ്ങൾ രാഷ്ട്രത്തിനും സമൂഹത്തിനും വേണ്ടി പ്രവർത്തിക്കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു ആഹ്വാനം ചെയ്തു. ഗുജറാത്ത് സന്ദർശനത്തിന്റെ ഭാഗമായി വഡോദരയിലെ മഹാരാജ സയാജിറാവു സർവകലാശാലയുടെ 75-ാമത് വാർഷിക ബിരുദദാനച്ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

വികസിത ഭാരതത്തിനായി ഏവരും യോജിച്ചു പ്രവർത്തിക്കണമെന്നും രാഷ്ട്രപതി വ്യക്തമാക്കി. ചടങ്ങിൽ 12,600 വിദ്യാർത്ഥികൾ ബിരുദം സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *