നികുതി നിർവഹണം ഡാറ്റാ അധിഷ്ഠിത ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് മാറുന്നു: ധനമന്ത്രി നിർമല സീതാരാമൻ

ന്യൂഡൽഹി: നികുതി നിർവഹണ സംവിധാനങ്ങൾ പരമ്പരാഗത പേപ്പർ അധിഷ്ഠിത രീതികളിൽ നിന്ന് മാറി ഡാറ്റാ അധിഷ്ഠിത ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. ന്യൂഡൽഹിയിൽ നടന്ന നികുതി നിർവഹണവുമായി ബന്ധപ്പെട്ട ബ്രിക്സ് നികുതി മേധാവികളുടെ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ധനമന്ത്രി.

ഇന്ത്യ വിജയകരമായി നടപ്പിലാക്കിയ ഫെയ്‌സ്‌ലെസ് അസസ്‌മെന്റ് രീതി, മുൻകൂട്ടി പൂരിപ്പിച്ച റിട്ടേണുകൾ, തത്സമയ ഇൻവോയ്‌സ് പരിശോധന, വിവിധ എഐ സേവനങ്ങൾ എന്നിവ ബ്രിക്സ് രാജ്യങ്ങൾക്കിടയിൽ കാര്യമായി ചർച്ച ചെയ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *