നേതൃമാറ്റത്തിനുള്ള സമ്മർദ്ദം ശക്തം; നിലപാടിൽ ഉറച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടൻ: ലേബർ പാർട്ടി നേതൃത്വത്തിൽ നിന്ന് മാറണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ നിലപാടിലുറച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ. പാർട്ടിക്കുള്ളിലെ വിമതസ്വരങ്ങൾ ഉയരുന്ന സാഹചര്യത്തിലും സ്ഥാനമൊഴിയാൻ താൻ തയ്യാറല്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. നേതൃത്വത്തിനെതിരെ വെല്ലുവിളി ഉയർന്നാൽ നേരിടുമെന്നും, മത്സരിക്കാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വടക്കൻ ഇംഗ്ലണ്ടിലെ മേക്കർഫീൽഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ആൻഡി ബർണാം നേടിയ മികച്ച വിജയം ലേബർ പാർട്ടിയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. നൈജൽ ഫറാജിന്റെ നേതൃത്വത്തിലുള്ള റിഫോം യുകെ പാർട്ടിയുടെ ശക്തമായ വെല്ലുവിളിയെ മറികടന്നാണ് ബർണാം വിജയിച്ചത്. ഇതോടെ അദ്ദേഹത്തെ അടുത്ത നേതാവാക്കണമെന്ന ആവശ്യം പാർട്ടിയിലെ ഒരു വിഭാഗം ഉയർത്തിയിട്ടുണ്ട്. എന്നാൽ, ഈ സമ്മർദ്ദങ്ങൾക്കിടയിലും പാർട്ടി അധ്യക്ഷസ്ഥാനത്ത് തുടരുമെന്നും, ഏതൊരു നേതൃത്വ മത്സരത്തെയും നേരിടുമെന്നും കീർ സ്റ്റാർമർ ആവർത്തിച്ചു വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *