ഒളിമ്പിക് ദിനാചരണം; കായിക ആവേശവുമായി തൊടുപുഴയിൽ ഷൂട്ടൗട്ട് മത്സരം

തൊടുപുഴ: അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി ഹോക്കി ഇടുക്കിയുടെ നേതൃത്വത്തിൽ തൊടുപുഴ സോക്കർ സ്കൂളിൽ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. 2026 ജൂൺ 20-ന് നടന്ന പരിപാടിയിൽ കായികരംഗത്തെ പ്രമുഖരും നിരവധി കായികപ്രേമികളുമാണ് പങ്കെടുത്തത്.

തൊടുപുഴ മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ടും ഇടുക്കി ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റുമായ പി.എ. സലിംകുട്ടി മത്സരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കായിക സംസ്കാരം വളർത്തിയെടുക്കുന്നതിൽ ഇത്തരം കൂട്ടായ്മകൾക്കുള്ള പങ്കിനെ അദ്ദേഹം എടുത്തുപറഞ്ഞു. ഹോക്കി ഇടുക്കി പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

കേരള ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡോ. പ്രിൻസ് കെ. മറ്റം, കേരള അക്വാട്ടിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് ബേബി വർഗീസ്, ഇടുക്കി ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ഷൈജൻ സ്റ്റീഫൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ചടങ്ങിൽ കേരള ഹോക്കി ജോയിന്റ് സെക്രട്ടറി മിനി അഗസ്റ്റിൻ, ഹോക്കി ഇടുക്കി സീനിയർ വൈസ് പ്രസിഡന്റ് ശരത് യു. നായർ, ഹോക്കി ഇടുക്കി സെക്രട്ടറി അഡ്വ. റിജോ ഡോമി, ജോയിന്റ് സെക്രട്ടറി ഡിംപിൾ വിനോദ് എന്നിവർ സംസാരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കായികതാരങ്ങൾ മത്സരത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *