ന്യൂഡൽഹി: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമായ വിഷുദിനത്തിൽ ലോകമെമ്പാടുമുള്ള മലയാളികൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ഔദ്യോഗിക എക്സ് (ട്വിറ്റർ) അക്കൗണ്ടിലൂടെ മലയാളത്തിലാണ് അദ്ദേഹം ആശംസകൾ പങ്കുവെച്ചത്.വിഷു പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും ഉത്സവമാണെന്ന് പ്രധാനമന്ത്രി കുറിച്ചു. ഏവരോടും ശുഭകരമായ സമീപനവും കൃതജ്ഞതയും പുലർത്തേണ്ടതിന്റെ പ്രാധാന്യത്തെയാണ് ഈ ദിനം ഓർമ്മിപ്പിക്കുന്നത്. വരുന്ന വർഷം എല്ലാവർക്കും സന്തോഷവും ഐശ്വര്യവും മികച്ച ആരോഗ്യവും നിറഞ്ഞതാകട്ടെ എന്നും, പുതിയ അവസരങ്ങളും വിജയവും സമാധാനവും ഈ വർഷം ഏവർക്കും പ്രദാനം ചെയ്യട്ടെ എന്നും അദ്ദേഹം ആശംസിച്ചു.ഐശ്വര്യപൂർണ്ണമായ ഈ വിഷു വേളയിൽ ഏവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നതായി അറിയിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിച്ചത്. മുൻ വർഷങ്ങളിലെന്നപോലെ ഇത്തവണയും മലയാളത്തിൽ തന്നെ ആശംസകൾ അറിയിച്ചത് ശ്രദ്ധേയമായി.
മലയാളികൾക്ക് വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

