12 വർഷത്തിനിടെ 50 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് മോചിതരായി; പ്രധാനമന്ത്രി

ന്യൂഡൽഹി: കഴിഞ്ഞ 12-13 വർഷത്തിനിടെ രാജ്യത്തെ 50 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ സാധിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് ഇത് വ്യക്തമാക്കുന്നതായും ഫിക്കിയുടെ വാർഷിക സമ്മേളനം ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ പുരോഗതിയും ദാരിദ്ര്യനിർമ്മാർജ്ജന ശ്രമങ്ങളും ഏറ്റവും വേഗമേറിയ നിലയിലാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഏഴ് ശതമാനത്തോളം വളർച്ചാ നിരക്ക് പ്രതീക്ഷിക്കുന്ന ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയാണ് നിലവിൽ ഇന്ത്യയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒക്ടോബറിൽ രാജ്യത്തിന്റെ ചരക്ക് കയറ്റുമതി ഏകദേശം 50 ബില്യൺ ഡോളറിലെത്തി റെക്കോർഡ് സൃഷ്ടിച്ചതായും, ഇത് ആഗോള ഏജൻസികളെ ഇന്ത്യയുടെ വളർച്ചാ പ്രവചനങ്ങൾ ഉയർത്താൻ പ്രേരിപ്പിച്ചതായും മോദി കൂട്ടിച്ചേർത്തു.

ദീർഘകാല നിക്ഷേപ തീരുമാനങ്ങളിൽ ‘ഇന്ത്യ ഫസ്റ്റ്’ എന്ന നയം മുൻനിർത്താൻ വ്യവസായ പ്രമുഖരോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. 2011-നും 2023-നും ഇടയിൽ ഇന്ത്യയിലെ ഏകദേശം 49.6 കോടി ജനങ്ങൾ ദാരിദ്ര്യരേഖയ്ക്ക് മുകളിലേക്ക് ഉയർന്നതായി ലോകബാങ്കിന്റെ ഒക്ടോബർ 2026-ലെ ‘പോവർട്ടി ആൻഡ് ഇക്വിറ്റി ബ്രീഫ്’ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *