പ്രൊഫ. ജെയിംസ് വി ജോർജ് മെമ്മോറിയൽ രണ്ടാം സംസ്ഥാന ഇന്റർ കോളേജ് ഫുട്ബോൾ ടൂർണമെന്റിന് തൊടുപുഴയിൽ തുടക്കമായി

തൊടുപുഴ: പ്രൊഫസർ ജെയിംസ് വി ജോർജ് മെമ്മോറിയൽ രണ്ടാമത് സംസ്ഥാന ഇന്റർ കോളേജ് ഫുട്ബോൾ മത്സരങ്ങൾക്ക് തൊടുപുഴ സോക്കർ സ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി

ടൂർണമെന്റിന്റെ ഉദ്ഘാടനം ഗവൺമെന്റ് ചീഫ് വിപ്പ് . അപ്പു ജോൺ ജോസഫ് നിർവഹിച്ചു . ചടങ്ങിൽ സോക്കർ സ്കൂൾ ഡയറക്ടറും മർച്ചൻസ് അസോസിയേഷൻ പ്രസിഡണ്ടുമായ പി എ സലിംകുട്ടി അധ്യക്ഷത വഹിച്ചു,

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീലാ സ്റ്റീഫൻ തൊടുപുഴ ഡിവൈഎസ്പി സജി മാർക്കോസ് ജില്ലാ ആയുർവേദ ഹോസ്പിറ്റൽ സൂപ്രണ്ട് മഞ്ജു ജോസഫ് തൊടുപുഴ സി ഐ മഹേഷ് ഡി എഫ് എ സെക്രട്ടറി സജീവ് എം എച്ച്, ഫ്യൂജി ഗംഗ ഭാരവാഹികളായ സി.ബി ഹരികൃഷ്ണൻ, വി. എസ്. എം.നസീർ, പി എസ് ബോഗീന്ദ്രൻ , സി ബി ജയകൃഷ്ണൻ,, ഹായ് ഹരി.സി. ശേഖർ, ഡൊമിനിക് സാവിയോ, തുടങ്ങിയവർ പങ്കെടുത്തു

കേരളത്തിലെ പ്രമുഖ കോളേജുകളിൽ നിന്നായി 14 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. വിജയികൾക്ക് 10,000 രൂപ ക്യാഷ് അവാർഡും ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 5,000 രൂപയും ട്രോഫിയും നൽകും.

സമാപന സമ്മേളനം 12-ാം തീയതി വൈകിട്ട് 4.30ന് ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഇടുക്കി എം.എൽ.എ റോയി കെ പൗലോസ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് മുഹമ്മദ് ഫൈസൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് അൻഷാദ് എന്നിവർ പങ്കെടുക്കും.

തൊടുപുഴ സോക്കർ സ്കൂൾ, അൽ അസ്ഹർ ആർട്സ് ആൻഡ് സയൻസ് കോളേജ്, ഫുജി ഗംഗ എന്നിവരാണ് ടൂർണ്ണമെൻറ് സംഘടിപ്പിച്ചിരിക്കുന്നത്
തൊടുപുഴ സോക്കർ സ്കൂൾ, ഫ്യൂജി ഗംഗ, അൽ-അസ്ഹർ ആർട്സ് ആൻഡ് സയൻസ് കോളേജ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്

14 പ്രമുഖ കോളേജുകളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്:

1.അൽ അസ്ഹർ കോളേജ്, തൊടുപുഴ 2. ന്യൂമാൻ കോളേജ് 3. എം.എ കോളേജ് കോതമംഗലം 4. മുത്തുറ്റ് എഞ്ചിനീയറിംഗ് കോളേജ് 5. ശാന്തിഗിരി കോളേജ് 6. എസ്.എച്ച് തേവര 7. സെന്റ് ജോസഫ് അക്കാദമി, മൂലമറ്റം 8. മംഗളം എം.സി വർഗീസ് കോളേജ് 9. സെന്റ് തോമസ് കോളേജ് പാലാ 10. നിർമല കോളേജ് മൂവാറ്റുപുഴ 11. ഇലാഹിയ ആർട്സ് കോളേജ് 12. രാജീവ് ഗാന്ധി കോളേജ് 13. യു.സി കോളേജ് 14. ഫിസാറ്റ്

ആദ്യ റൗണ്ട് മത്സരങ്ങൾ ഇന്നലെ ആരംഭിച്ചു
ഇന്ന് ക്വാർട്ടർ / സെമി ഫൈനൽ മത്സരങ്ങൾ നടക്കും നാളെയാണ് ഫൈനൽ മത്സരങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *